കൊടകര: കുന്നതൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചു. കൊടകര വില്ലേജ് ഓഫിസിൽ ചേർന്ന ഷഷ്ഠി സെറ്റ് പ്രതിനിധികളുടെ യോഗത്തിലാണ് ആഘോഷം വേണ്ടെന്ന് തീരുമാനിച്ചത്. ഡെപ്യൂട്ടി കളക്ടർ വി.ജെ.മധുസൂദനൻ അദ്ധ്യക്ഷനായി. തഹസിൽദാർ ഇ.എൻ.രാജു, കൊടകര സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയേഷ് ബാലൻ, പഞ്ചായത്ത് സെക്രട്ടറി കെ.അജിത, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം.ജോബി, ഡെപ്യൂട്ടി തഹസിൽദാർ ഒ.ജി.രാജൻ എന്നിവർ സംസാരിച്ചു.