ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ 16,17,18,19 തീയതികളിൽ പാലയൂർ കൃപാഭിഷേകം 2021 ഇന്റർനാഷണൽ ബൈബിൾ കൺവെൻഷൻ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളന്മനാലാണ് കൺവെൻഷൻ നയിക്കുന്നത്. ഡിസംബർ 16ന് ആരംഭിക്കുന്ന ഇന്റർനാഷണൽ ബൈബിൾ കൺവെൻഷൻ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. 19ന് നടക്കുന്ന സമാപന ശുശ്രൂഷയോടെ കൺവെൻഷൻ സമാപിക്കും. എല്ലാ ദിവസവും വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, ജപമാല, വചനശുശ്രൂഷ, വിടുതൽ ശുശ്രൂഷ, ഗാനശുശ്രൂഷ എന്നിവയുണ്ടാകും. ഓൺലൈനായാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരി, അസിസ്റ്റന്റ് വികാരി ഫാദർ നിർമ്മൽ അക്കരപട്ട്യേയ്ക്കൽ, പ്രീസ്റ്റ് കൺവീനർ ഫാദർ സിന്റോ പൊന്തെക്കൻ, ജനറൽ കൺവീനർ ജോയ് ചിറമ്മൽ, കൺവെൻഷൻ സെക്രട്ടറി റെജി ജെയിംസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.