പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ കൂളിമുട്ടം പൊക്ലായി ബ്രാഞ്ചിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: റിസർവ് ബാങ്കിനെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് കൂളിമുട്ടം പൊക്ലായി ബ്രാഞ്ചിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. വി.ആർ. സുനിൽകുമാർ എം.എൽ.എ നീതി ക്ലിനിക്കൽ ലാബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസീഡന്റ് സി.കെ. ഗിരിജ നിർവഹിച്ചു. പാപ്‌കോ അഗ്രോ നഴ്‌സറിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രനും ആദ്യ നിക്ഷേപ സ്വീകരണം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയയും നിർവഹിച്ചു. കൂളിമുട്ടത്തെ ആദ്യകാല ബാങ്ക് ഭരണ സമിതി അംഗം പി.എസ്. അർജുനനെ ബാങ്ക് വൈസ് പ്രസിഡ് ഗീത പ്രസാദ് ആദരിച്ചു. വായ്പാ വിതരണം ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജു നിർവഹിച്ചു. ബാങ്ക് ടെക്‌നിക്കൽ ഡയറക്ടർ ആർ.എ. മുരുകേശൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ. ചന്ദ്രശേഖരൻ, ഹഫ്‌സ ഒഫൂർ, ജസ്‌ന ഷമീർ, ടി.കെ. സുധീഷ്, ഒ.എ. ജെൻട്രിൻ, വി.ആർ. ധർമ്മരാജൻ, ബാങ്ക് പ്രസിഡന്റുമാരായ ഡോ. എൻ.ആർ. ഹർഷകുമാർ, ഇ.കെ. ദേവാനന്ദൻ, ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജു, ഇ.ജി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.