തൃശൂർ : തൃശൂർ-മാന്ദാമംഗലം റോഡ് നിർമ്മാണ പ്രവൃത്തി പുനരാരംഭിച്ചു. തൃശൂർ-മാന്ദാമംഗലം റോഡിലെ ജൂബിലി മിഷൻ ഹോസ്പിറ്റലിന് മുമ്പിലൂടെ പോകുന്ന ഒരു കിലോമീറ്റർ റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ജല അതോറിറ്റിയുടെ അമൃത് ലൈൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷവും റോഡ് നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. പൈപ്പിൽ പൊട്ടലുകൾ വന്നതിനെ തുടർന്ന് റോഡ് അറ്റകുറ്റപ്പണികളും ശാശ്വതമായില്ല. മഴ മാറിയാലുടൻ പ്രവൃത്തി ആരംഭിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. ആദ്യഘട്ട ടാറിംഗ് പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.