തൃശൂർ: ഇൻഡോർ സ്റ്റേഡിയത്തിലെ ഷട്ടിൽ കോർട്ട് തിങ്കളാഴ്ച അടച്ചു. വൈകിട്ട് കളിക്കാനെത്തിയപ്പോൾ കോർട്ട് അടച്ച നിലയിലായിരുന്നു. സ്‌പോർട്‌സ് കൗണ്‌സിലിന്റെ നിയന്ത്രണത്തിലാണ് ഷട്ടിൽ കോർട്ട്. ഈ മാസം ആരും ഫീസ് അടയ്ക്കാത്തതിലാണ് കോർട്ട് അടച്ചതെന്ന് സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി അറിയിച്ചു.
ഫീസ് അടച്ചാൽ ചൊവ്വാഴ്ച മുതൽ തുറക്കുമെന്നും ഫീസടച്ചവർക്ക് മാത്രമാകും പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു. നാല് മാസമായി ഫീസ് അടയ്ക്കാതെ കളിക്കുന്നവരുണ്ട്. ഇവരോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിയോട് ചിലർ മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.