കൊടകര: എസ്.എൻ.ഡി.പി. യോഗം കൊടകര യൂണിയനിലും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാരഥ്യ രജത ജൂബിലി സമ്മേളനം നടന്നു. കേയാർ കോംപ്ലക്‌സിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ യൂണിയൻ സെക്രട്ടറി കെ.ആർ.ദിനേശൻ ഭദ്രദീപം തെളിച്ച് ഉദ്ഘടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.കെ. സുഗതൻ, യോഗം ഡയറക്ടർ എൻ.ബി. മോഹനൻ, കൗൺസിലർമാരായ വി.വി. ശ്രീധരൻ, പ്രഭാകരൻ മുണ്ടയ്ക്കൽ, കെ.ജി. സുരേന്ദ്രൻ, കെ.ഐ. പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അനൂപ്.കെ.ദിനേശൻ, ചന്ദ്രശേഖരൻ മൂത്തമ്പാടൻ, വനിതാസംഘം പ്രസിഡന്റ് മിനി പരമേശ്വരൻ, സെക്രട്ടറി ലൗലി സുധീർ ബേബി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി എസ്.ജെ.സജിത്ത് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ നടന്ന പരിപാടിയുടെ തത്സമയ സംപ്രേഷണവും നടന്നു.