1
മേധ പട്കർ

തൃശൂർ: കെ - റെയിൽ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ കാണാനും പ്രശ്‌നങ്ങൾ മനസിലാക്കാനും മേധാപട്കർ 10ന് രാവിലെ 10 മുതൽ റീജ്യണൽ തിയേറ്ററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയാണ് സംഘാടകർ. യോഗത്തിൽ പ്രൊഫ. കുസുമം ജോസഫ് അദ്ധ്യക്ഷത വഹിക്കും. കാട്ടകാമ്പാൽ മുതൽ അന്നമനട വരെയുള്ള പഞ്ചായത്തുകളിലെ പ്രശ്‌നബാധിതരായ കുടുംബങ്ങൾ പങ്കെടുക്കും.