 
തൃശൂർ: പെൻഷൻ വർദ്ധനയിലെ രണ്ട് തവണത്തെ കുടിശിക ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കളക്ടറേറ്റ് മാർച്ച് നടത്തി. അയ്യന്തോൾ ചുങ്കത്ത് നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. പ്രസിഡന്റ് എ.പി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി വി.കെ ഹാരിഫാബി ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാല, കലാമണ്ഡലം എന്നിവിടങ്ങളിൽനിന്നും വിരമിച്ച 6,000ൽ ഏറെപേർക്ക് വർദ്ധിപ്പിച്ച പെൻഷൻ ആറ് മാസം കഴിഞ്ഞിട്ടും നൽകുന്നില്ലെന്ന് അവർ പറഞ്ഞു. വി.വി പരമേശ്വരൻ, കെ.കെ കാർത്തികേയൻ, സി.എൻ ശ്രീധരക്കുറുപ്പ്, ജോയ് മണ്ടകത്ത് തുടങ്ങിയവർ സംസാരിച്ചു.