1
ഭാഗവത തത്വ സമീക്ഷ സത്രത്തിന്റെ വിളംബര പത്രിക പ്രകാശനം സ്വാമി ഭൂമാനന്ദ തീർത്ഥ നിർവഹിക്കുന്നു.

വടക്കാഞ്ചേരി: ഈ മാസം 26 മുതൽ ജനുവരി 2 വരെ ഓൺലൈനായി നടത്തുന്ന 20-ാമത് ഭാഗവത തത്വ സമീക്ഷ സത്രത്തിന്റെ വിളംബര പത്രിക പ്രകാശനം നാരായണാ ശ്രമ തപോവനം മാനേജിംഗ് ട്രസ്റ്റി സ്വാമി ഭൂമാനന്ദ തീർത്ഥ നിർവഹിച്ചു. ആലുവ നേവൽ ആർമെന്റ് ഡെപ്പോ ഓഫീസർ സി.ആർ.രാമചന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി. 26 ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സ്വാമി ഭൂമാനന്ദ തീർത്ഥ, സ്വാമി നിമാഗുരുപ്രിയ, സ്വാമി നിർവിശേഷാനന്ദ തീർത്ഥ എന്നിവർ ചേർന്ന് ഭദ്രദീപം തെളിക്കും. ഡോ. അരവിന്ദന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. പ്രൊഫ. സാധു പത്മനാഭാൻ സ്വാഗതം പറയും. ഓരോ ദിവസവും ഭാഗവത പാരായണം, ഭജന എന്നിവയ്ക്ക് പുറമെ 5 തത്ത്വപ്രവചനങ്ങൾ ഉണ്ടാകും.