പുതുക്കാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെകട്ടറി വെള്ളാപ്പളളി നടേശന്റെ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് പുതുക്കാട് യൂണിയനിൽ തുടക്കമായി. യൂണിയൻ പ്രസിഡന്റ് സി.ജെ.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബേബി കീടായി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർമാരായ കെ.ആർ. ഗോപാലൻ, കെ.എം.ബാബുരാജ്, കെ.ആർ. രഘുമാസ്റ്റർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് രജനി സുധാകരൻ, സെക്രട്ടറി ഭാഗ്യവതി ചന്ദ്രൻ, സൈബർസേന ജില്ലാ കൺവീനർ അഭിലാഷ് പാറമേൽ, യൂണിയൻ പ്രസിഡന്റ് നിവിൻ ചെറാക്കുളം, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കിനോ കുന്നുമക്കര, സെക്രട്ടറി ബൈജു ചൊല്ലിക്കര, യൂണിയൻ നേതാക്കളായ ദേവൻ തറയിൽ, സി.കെ. കൊച്ചുകുട്ടൻ, എം.ആർ. മനോജ്കുമാർ, പി.ആർ. വിജയകുമാർ, പി.ആർ. ശിവരാമൻ മാസ്റ്റർ, സുകുമാരൻ പുന്നക്കത്തറയിൽ എന്നിവർ നേതൃത്വം നൽകി.