respect-for-the-sisters
ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാൻ സഹോദരിമാർക്ക് യുവജന കലാവേദിയുടെ മൊമെന്റോ കൈമാറുന്നു.

ചാവക്കാട്: പത്താംതരം തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ സഹോദരമാരെ ഒരുമനയൂർ യുവജന കലാവേദി ആദരിച്ചു. കഴിഞ്ഞ തുല്യതാ പരീക്ഷയിലാണ് പ്രായത്തെപോലും വകവെക്കാതെ സഹോദരികൾ എസ്.എസ്.എൽ.സി എഴുതി വിജയിച്ചത്. ഒരുമനയൂർ പയക്കാട്ട് ഹൈദ്രോസിന്റെയും കൊമ്പത്തായിൽ ഖദീജ ബീവിയുടെയും മക്കളായ സൈറാബാനുവും ഫാത്തിമയുമാണ് പത്താംതരം തുല്യതാ പരീക്ഷയിൽ വിജയം നേടിയത്. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാൻ യുവജന കലാവേദിയുടെ മൊമെന്റോ കൈമാറി ആദരിച്ചു. യുവജന കലാവേദി ഭാരവാഹികളായ ശിഹാബ്, തൽഹത് പടുങ്ങൽ, മുഹസിൽ മുബാറക്, ലണ്ടൻ പ്രതിനിധി ഹക്കീം, തെക്കേത്തലക്കൽ മഹല്ല് പ്രസിഡന്റ് അക്ബർ കേന്റിംഗ്, ജനറൽ സെക്രട്ടറി ഇഖ്ബാൽ.പി.കെ, ഉവൈസ്, റാഷി എന്നിവർ പങ്കെടുത്തു.