 
തൃശൂർ/ഹൈദരാബാദ്: 'അ' ഹൈദരാബാദ് (ആർട്‌സ്) സംഘടിപ്പിച്ച ഗോൾഡൻ ക്യാറ്റ് സാഹിത്യ പുരസ്‌കാരം ഹൈദരാബാദ് രവീന്ദ്രഭാരതിയിൽ വച്ച് സമ്മാനദാന ചടങ്ങോടെ സമാപിച്ചു. കവി റഫീഖ് അഹമ്മദ് കഥാ കവിതാ വിഭാഗങ്ങളിലെ വിജയികളായ ഇ. മീരയ്ക്കും, ഡോ. മനോജ് വെള്ളനാടിനും അവാർഡുകൾ സമ്മാനിച്ചു.
കേരളസഭാംഗം തോമസ് ജോൺ അദ്ധ്യക്ഷനായി. തെലങ്കാന ഭാഷാ സാംസ്‌കാരിക വിഭാഗം ഡയറക്ടർ മാമിഡി ഹരികൃഷ്ണ, കേരളസഭാംഗം ലിബി ബെഞ്ചമിൻ എന്നാവർ ചേർന്ന് സാ മ്മാന വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാഷാ വിഭാഗം തലവൻ ടി.ടി. ശ്രീകുമാർ, കേന്ദ്ര സാഹിത്യ അക്കാഡമി മലയാളം ഉപദേശക സമിതി അംഗം മിനി പ്രസാദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.