സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ആഘോഷ പരിപാടികൾക്ക് സമാപനം. കോട്ടപ്പുറം ആംഫി തീയറ്ററിൽ സമാപന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷനായി. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ മലയാള സർവകലാശാലയുടെ എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. അനിൽ ചേലേമ്പ്ര 'സ്വാതന്ത്ര്യത്തിന്റെ 75 വർഷവും വിവേകാനന്ദ ചിന്തകളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ മുഖ്യാതിഥിയായി. ടി.വി. മദനമോഹനൻ, എൻ.ഡി. സുരേഷ്, വി. മനോജ്, സി.എ നസീർ തുടങ്ങിയവർ സംസാരിച്ചു.