കയ്പമംഗലം: ലയൺസ് ക്ലബ് പെരിഞ്ഞനവും കയ്പമംഗലം പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ ഇസാഖ് പുഴങ്കരയില്ലത്തിന്റയും നേതൃത്വത്തിൽ ഐ ഫൗണ്ടേഷൻ കാണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ തിമിര ശാസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. കാക്കാത്തിരുത്തി ഇസ്രത്തുൽ ഇസ്‌ലാം ഹാളിൽ നടന്ന ക്യാമ്പ് ഡോ. ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജിതേഷ് മണ്ടത്തറ അദ്ധ്യക്ഷനായി. പി.കെ. കബീർ, കെ.കെ. ബാബുരാജൻ, പി.കെ. ജോൺസൺ, പി.എസ്. പ്രസന്നൻ എന്നിവർ സംസാരിച്ചു. സനേഹത്തണൽ പ്രസിഡന്റ് ഹൈദർ അന്തറത്തറ, ഇസാഖ് എന്നിവർ നേതൃത്വം നൽകി.