തൃശൂർ: പൊതുമേഖലാ, സ്വകാര്യബാങ്കുകൾക്കും മാനുഷികമുഖം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ് തൃശൂരിൽ സഹോദരിയുടെ വിവാഹ ആവശ്യത്തിന് പണമില്ലാതെ യുവാവ് ജീവനൊടുക്കിയ സംഭവമെന്ന് ബെഫി സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ പറഞ്ഞു. വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് ഇത്തരം ബാങ്കുകളൊന്നും വായ്പ അനുവദിക്കില്ല. വിദ്യാഭ്യാസ, വാണിജ്യ ആവശ്യങ്ങൾക്കും വാഹനം വാങ്ങുന്നതിനും വായ്പ അനുവദിക്കുന്നത് പോലെ ഇതുപോലെയുളള ആവശ്യങ്ങളും പരിഗണിക്കണം. സാധാരണക്കാർക്ക് തുണയാകുന്ന സഹകരണ ബാങ്കുകളെയും നിയന്ത്രിക്കാൻ തുടങ്ങിയതും ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു.