തൃശൂർ: അരങ്ങ് മലയാള നാടക ദേശീയ സംഘടനയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചെറിയന്നിയൂർ ജയപ്രസാദ് (നാടക സാഹിത്യ പുരസ്‌കാരം), കെ.കെ.വാസുദേവ് (നാടക രചയിതാവ്), ബിമൽ മുരളി(സംവിധായകൻ), മുരളി മേനോൻ, സുന്ദരം കുറുപ്പശേരി, അജയൻ ഉണ്ണിപ്പറമ്പിൽ(നടൻമാർ), കുടശനാട് കനകം, അമ്മിണി ചന്ദ്രാലയം, ലൗലി ബാബു(നടിമാർ), ഷാജി ഇല്ലത്ത്(ഗാന രചയിതാവ്), സി.രാധകൃഷ്ണൻ ആലപ്പുഴ (ഗാന രചയിതാവ്), ജി.പി. ജയൻ (പ്രവാസി മേഖല നാടക പ്രവർത്തകൻ), രാജലക്ഷ്മി (പ്രവാസ മേഖല കലാപ്രവർത്തക), ദേവാനന്ദ് പനമ്പുക്കാട് (മികച്ച സംഘാടകൻ), സുരേഷ് ഇറവ് (അമേച്വർ നാടക പ്രവർത്തകൻ), വിനോദ് ചിരന്തന(രംഗസജ്ജീകരണം), ഇക്ബാൽ ഇടവിലങ്ങ്(ദീപാലാങ്കാരം), കൊടുമൺ ഗോപാലകൃഷ്ണൻ (ഷേക്‌സ്പിയർ നാടക രംഗാവിഷ്‌കാരം), സജീവൻ വൈക്കം(ഒറ്റയാൾ നാടകം), കെ.ജി.ചന്ദ്രൻ (തെരുവ് നാടക പ്രവർത്തകൻ) എന്നിവർക്കാണ് അവാർഡ് സമ്മാനിക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ജനുവരി ഒമ്പതിന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പത്രസമ്മേളത്തിൽ വൈക്കം ബിനു, മുരളി അടാട്ട്, പങ്കജാക്ഷൻ ഉദയംപേരൂർ, ദേവാനന്ദ്, ശശി ഇടശേരി എന്നിവർ പങ്കെടുത്തു.