തൃശൂർ: വെറ്ററിനറി സർവകലാശാലയിലെ ഫാം തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കാഷ്വൽ തൊഴി ലാളികളെ സ്ഥിരപ്പെടുത്തുക, ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുക, ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പ്രതിഷേധ യോഗം ഫാം വർക്കേഴ്‌സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഫാം വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി സതികുമാർ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് താടിക്കാരൻ, പി.എസ് സുധീഷ്, സുനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.