karshi
പാടശേഖരങ്ങളിൽ വൈറസ് ബാധ വ്യാപകമായതിനെ തുടർന്ന് സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രി കെ. രാജനുമായി പഞ്ചായത്ത് ജനപ്രതിനിധികളും കർഷകരും ചർച്ച നടത്തുന്നു.

ചേർപ്പ്: ചേർപ്പ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധികളിലെ പാടശേഖരങ്ങളിൽ വൈറസ് ബാധയേറ്റ് കൃഷി നശിച്ചതിൽ കർഷകർക്ക് ധനസഹായം നൽകണമെന്നും, രോഗ പകർച്ച മറ്റു കൃഷി സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും കർഷക പ്രതിനിധികളും തിരുവനന്തപുരത്ത് കൃഷി മന്ത്രി പി. പ്രസാദ്, റവന്യു മന്ത്രി കെ. രാജൻ എന്നിവരെ കണ്ട് നിവേദനം സമർപ്പിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, സിബി സുരേഷ്, സുബിത സുഭാഷ്, കെ.എസ്. ബോസ്, എം.സി. രവി എന്നിവർ പങ്കെടുത്തു.