വടക്കാഞ്ചേരി: പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഹയർ സെക്കൻഡറി പത്താംക്ലാസ് തുല്യതാ പരീക്ഷ പാസായവർക്ക് പ്രോത്സാഹന ധനസഹായം നൽകാൻ പട്ടിക വിഭാഗക്ഷേമ വകുപ്പ് തീരുമാനിച്ചതായി മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ഹയർ സെക്കൻഡറിയിൽ 5000 രൂപയും പത്താം ക്ലാസിൽ 3000 രൂപയും പഠിതാക്കൾക്ക് പ്രോത്സാഹന സമ്മാനമായി നൽകും. സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ 173 പേർ ഹയർ സെക്കൻഡറിയിലും 176 പേർ പത്താം ക്ലാസിലും തുല്യതാപരീക്ഷ പാസായി. സവിശേഷമായ സാമൂഹ്യാനുഭവങ്ങളെ അതിജീവിച്ചാണ് പട്ടിക വിഭാഗങ്ങളടക്കമുള്ള പഠിതാക്കൾ തുല്യതാ കോഴ്‌സുകൾക്കെത്തുന്നത്. അതുകൊണ്ട് തന്നെ ഇവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.