വെള്ളിക്കുളങ്ങര: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചാഴിക്കാട് ട്രാൻസ്‌ഫോർമർ മുതൽ മന്ദരപ്പിള്ളി സെന്റർ വരെ പുതുതായി വലിച്ച ഹൈടെൻഷൻ 11 കെ.വി. ലൈനിൽ ഏതുസമയവും വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. വൈദ്യുതി ലൈനിൽ നിന്ന് അകലം പാലിച്ചും വൈദ്യുതി തൂണുകളുടെ സ്റ്റേ വയർ ഉൾപ്പടെയുള്ളവയിൽ സ്പർശിക്കാതെയും പൊതുജനം ജാഗ്രത പാലിക്കണമെന്ന് അസി.എൻജിനീയർ മുന്നറിയിപ്പ് നൽകി.