tide
ചേറ്റുവ പാടം ഭാഗത്ത് പുഴയിൽ നിന്നും ശക്തിയായി വേലിയേറ്റത്തിൽ വന്ന ഉപ്പുവെള്ളം വീടുകൾക്ക് ചുറ്റും കെട്ടികിടക്കുന്നു

ചാവക്കാട്: ചേറ്റുവ പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ താഴ്ന്ന പ്രദേശമായ ചേറ്റുവ പാടത്ത് നിരവധി വീടുകൾക്ക് ചുറ്റും പുഴയിലെ വെള്ളം കെട്ടി വെള്ളം കെട്ടി നിൽക്കുന്നത് ദുരിതമാകുന്നു. ഒരാഴ്ചയായി തുടർന്ന് കൊണ്ടിരിക്കുന്ന ശക്തിയായ വേലിയേറ്റത്തിൽ വീടുകൾക്ക് ചുറ്റും പുഴയിലെ ഉപ്പ് വെള്ളം കയറിയതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് വീട്ടുകാർ. ചളി കെട്ടി നിൽക്കുന്നതോടൊപ്പം വീടിന് ചുറ്റുമുള്ള പച്ചക്കറി കൃഷി, മരങ്ങൾ എന്നിവയ്ക്കും നാശം നേരിട്ടു. വേലിയേറ്റത്തിന് ശാശ്വത പരിഹാരമായി ചേറ്റുവ കനോലി കനാൽ മുതൽ മുനക്കകടവ് അഴിമുഖം വരെ തീരദേശ പുഴയോര റോഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. വേലിയേറ്റത്തിന് ശാശ്വത പരിഹാരം കാണാൻ ഇറിഗേഷൻ വകുപ്പും മറ്റും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ചേറ്റുവ പാടം നിവാസികളുടെ ആവശ്യം.