vipin

തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ, പച്ചാലപ്പൂട്ട് വിപിന്റെ (26) സഹോദരി വിദ്യയുടെ വിവാഹം 29ന് പാറമേക്കാവ് ക്ഷേത്രത്തിൽ നടക്കും. കയ്പമംഗലം സ്വദേശി നിധിൻ തന്നെയാണ് വരൻ. എ.സി ടെക്‌നീഷ്യനായ നിധിൻ ജനുവരിയിൽ ഗൾഫിലേക്ക് മടങ്ങും. തൃശൂർ സേവന മെഡിക്കൽസിൽ കാഷ് വിഭാഗത്തിലെ ജീവനക്കാരിയാണ് വിദ്യ. വിപിന്റെ മരണത്തെ തുടർന്ന് നിരവധി പേരാണ് വാഗ്ദാനങ്ങളും സഹായങ്ങളുമായി വീട്ടിലെത്തിയത്.