പാവറട്ടി: നെൽക്കർഷകർ നേരിടുന്ന വെല്ലുവിളികളും പരിഹാരവും എന്ന വിഷയത്തിൽ വെങ്കിടങ്ങിൽ ഏകദിന കർഷക സെമിനാർ 11 ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ പഞ്ചായത്ത് കമ്മ്യൂണിറ്റി നാളിൽ നടത്തും. വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ പാടശേഖര സമിതികളുടെ നേതൃത്വത്തിലാണ് സെമിനാർ. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ.എ.ജെ. വിവൻസി, ഡോ.സി. മധുസൂദനൻ എന്നിവർ വിഷയാവതരണം നടത്തും. മുൻ കൃഷി മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കോൾ കർഷക സംഘം സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, ജനപ്രതിനിധികൾ, വിവിധ പാടശേഖരങ്ങളിലെ കർഷക പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.