pirannal-sammanam

തൃപ്രയാർ: നാട്ടിക ഗവ. ഫിഷറീസ് സ്‌കൂളിലെ എഴാം ക്‌ളാസ് വിദ്യാർത്ഥി അതുൽദേവിന്റെ പിറന്നാളിന് ആട്ടിൻ കുട്ടി സമ്മാനം. കാർഷിക വിഷയങ്ങളിൽ അതീവ തത്പരനായ അതുലിനുള്ള പ്രോത്സാഹനം കൂടിയാണിതെന്ന് അദ്ധ്യാപിക ഷീജ രമേഷ് പറയുന്നു.

കഴിഞ്ഞ ക്ഷീരദിനത്തിൽ ക്ഷീരകർഷകരെ സംബന്ധിച്ച് അതുൽ വീഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപിക അതുൽദേവിനെ പ്രശംസിച്ചിരുന്നു. സ്വന്തമായി ഒരു വീടും അതിനോട് ചേർന്ന് ഫാമും ഉണ്ടാക്കി ക്ഷീരകർഷകനായി ജീവിക്കണമെന്ന ആഗ്രമാണ് അതുലിനുള്ളത്.

കുട്ടിയുടെ ഇഷ്ടം കണ്ട് തന്റെ സഹോദരന്റെ പക്കൽ നിന്നാണ് ഷീജ ടീച്ചർ ആടിനെ വാങ്ങി പിറന്നാൾ സമ്മാനം നൽകിയത്.

കൃഷിയോടും അതീവതാത്പര്യം പ്രകടിപ്പിക്കുന്ന കുട്ടിയാണ് അതുൽദേവ്. അവന്റെ പിറന്നാൾ ദിനത്തിൽ പറ്റിയ ഒരു സമ്മാനം കൈമാറണമെന്ന് വിചാരിച്ചിരുന്നു. അങ്ങനെയാണ് ആട്ടിൻകുട്ടിയെ സമ്മാനമായി നൽകിയത്.

- ഷീജ, അദ്ധ്യാപിക