ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന അക്ഷരശ്ലോക മത്സരം ദേവസ്വം ഓഫീസിലെ കുറൂരമ്മ ഹാളിൽ 14 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. ഉച്ചയ്ക്ക് ഒരുമണി മുതൽ മത്സരാർത്ഥികൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് ഗുരുവായൂർ ദേവസ്വം സമ്മാനങ്ങൾ നൽകും. ഒരു പവനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അരപവൻ. മൂന്നാം സമ്മാനം കാൽപവൻ. കൂടുതൽ വിവരങ്ങൾക്ക് 0487-2556347.