മാള: മൊബൈൽ ഗെയിം, മയക്കുമരുന്ന് എന്നിവയെ നേരിടാൻ സ്പോർട്സ് ഉത്തമമാണെന്ന് ഡോ. രാജു. ഡേവിസ് ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന വിമുക്തി ഷട്ടിൽ ടൂർണമെന്റ് സമാപനത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച വിമുക്തി ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമുക്തി മിഷനെ സംബന്ധിച്ച് കോ- ഓർഡിനേറ്റർ പി.എം. ജദീർ ക്ലാസെടുത്തു. മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോൾ എടാട്ടൂക്കാരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലിസി സേവ്യർ അദ്ധ്യക്ഷയായി. മാള എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.ആർ. രാജേഷ്, പ്രിൻസിപ്പൽ ജിജി തുടങ്ങിയവർ സംസാരിച്ചു.