തൃപ്രയാർ: പെരിങ്ങോട്ടുകര വാഗബോണ്ട്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ 38-ാം വാർഷികം 11ന് നടക്കും. രാവിലെ ടി-20 മത്സരവും വൈകീട്ട് കുടുംബസംഗമവും നടക്കും. നാട്ടിക എസ്.എൻ കോളേജ് ഗ്രൗണ്ടിലാണ് പ്രദർശനമത്സരം. വൈകീട്ട് 5.30ന് തൃപ്രയാർ ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന സമ്മേളനം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംവിധായകൻ സിദ്ദിഖ് മുഖ്യാതിഥിയാകും. വിദ്യാഭ്യാസ അവാർഡുകൾ അഡ്വ. എ.യു. രഘുരാമപ്പണിക്കർ വിതരണം ചെയ്യും. പുരസ്‌കാര ജേതാക്കൾ, ടി.ഡി.സി.എ ഭാരവാഹികൾ, സീനിയർ മെമ്പർമാർ എന്നിവരെ ചടങ്ങിൽ ആദരിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. കെ.എസ്. ബിനു, ഇ.എം. ബഷീർ, കെ.എൻ. വേണുഗോപാൽ, പി.എ. സലാവുദ്ദീൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.