മാള: കൊവിഡ് കാലമാണ് ജാഗ്രത വേണം... മുന്നറിയിപ്പുകൾക്കും നിർദ്ദേശങ്ങൾക്കും മാളയിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥാനമില്ല. സാമൂഹിക അകലം പാലിക്കണമെന്ന് തോന്നിയാൽ യാത്ര ഒഴിവാക്കുകയേ രക്ഷയുള്ളൂ. യാത്രാക്ലേശം രൂക്ഷമായതോടെ ആനവണ്ടിയുടെ വാതിൽപ്പടിയിൽ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്നവർ വരെ ധാരാളം.
ബസുകളുടെ എണ്ണക്കുറവാണ് അപകടയാത്രയ്ക്ക് വഴിവയ്ക്കുന്നത്. ഡിപ്പോയിൽ നിന്നും ബസുകൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോയതാണ് കുറവിന് കാരണം. വിദ്യാർത്ഥികളും ജീവനക്കാരും അടക്കമുള്ള ജീവനക്കാരാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. മഹാമാരിക്കാലത്ത് അകലം പാലിക്കാനാകുന്നില്ല എന്നതിനൊപ്പം അപകടം കൂടി ക്ഷണിച്ചുവരുത്തുന്ന വിധമാണ് ദുരിതയാത്ര.
കെ.എസ്.ആർ.ടി.സി യാത്രാപാസ് വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ടെങ്കിലും ബസുകൾ ഇല്ലാത്തത് ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസുകൾ പൂർണമായി സർവീസ് നിറുത്തിയിട്ട് മാസങ്ങൾ പിന്നിട്ടു.
മന്ത്രിയുടെ ഉറപ്പും പാഴ്‌വാക്ക്
മാള ഡിപ്പോയിൽ നിന്ന് പിൻവലിച്ച ബസുകൾ തിരികെ കൊണ്ടുവരുമെന്ന് വകുപ്പ് മന്ത്രി നിയമസഭയിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറഞ്ഞിട്ട് ഒരു മാസമായിട്ടും നടപടികളൊന്നുമായില്ല. കൊവിഡ് നിയന്ത്രണങ്ങൾ പറഞ്ഞ് 20 ബസുകളാണ് മാളയിൽ നിന്ന് പിൻവലിച്ചത്.
വിദ്യാലയങ്ങളും ഓഫീസുകളും പൂർണമായി തുറന്നിട്ടും ബസുകൾ തിരികെ എത്താത്തത് മൂലം യാത്രാദുരിതം ഇരട്ടിയാക്കുന്നു. ബസുകൾ തിരികെ എത്തിക്കണമെങ്കിൽ വൻതുക ചെലവഴിക്കേണ്ടിവരും. ബസുകൾ പലതും തുരുമ്പെടുത്തും ടയർ അടക്കമുള്ളവ ഇല്ലാതെയുമാണ് കിടക്കുന്നതെന്നാണ് സൂചന. മന്ത്രി പറഞ്ഞെങ്കിലും ബസുകൾ കൊണ്ടുവരുന്നത് ഏറെ സാമ്പത്തിക ബാദ്ധ്യതയും ശ്രമകരവുമാണെന്നാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പക്ഷം.
മാള ഡിപ്പോയിൽ
സർവീസ് കുറഞ്ഞ റൂട്ടുകൾ
സർവീസ് നിറുത്തിയ റൂട്ടുകൾ