
തൃശൂർ: ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെയും മറ്റെന്നാളും തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ നടത്തും. നാളെ രാവിലെ 9.30ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം അസോസിയേഷൻ ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് വിദ്യാർത്ഥി കോർണറിൽ നടക്കുന്ന ട്രേഡ് യൂണിയൻ കൺവെൻഷനിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരിം എം.പി, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 12ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, സെക്രട്ടറി ടി.വി. ശിവരാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ, ജനറൽ കൺവീനർ ടി.വി രാമചന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.