 
ചാവക്കാട്: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബി.ജെ.പി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആർ. ബൈജു അദ്ധ്യക്ഷനായി. നേതാക്കളായ എ. വേലായുധകുമാർ, കെ.എസ്. അനിൽകുമാർ, പ്രസന്നൻ വലിയപറമ്പിൽ, വിനോദ് പണിക്കശ്ശേരി, ഗണേഷ് ശിവജി, പ്രസന്നൻ പാലയൂർ, സിന്ധു അശോകൻ, വിജിത്ത് പുക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.