ഗുരുവായൂർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും കൂടെയുണ്ടായിരുന്ന സൈനികരുടെയും അകാല വിയോഗത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അനുശോചിച്ചു. രാജ്യസുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും നിസ്തുലമായ സംഭാവന നൽകിയ മഹത് വ്യക്തിത്വമായിരുന്നു ജനറൽ ബിപിൻ റാവത്ത് എന്നും അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിന് അപരിഹാര്യമായ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും ദേവസ്വം അനുശോചന സന്ദേശത്തിൽ അറിയിച്ചു. യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി.