ഏങ്ങണ്ടിയൂർ: പഞ്ചായത്തിലെ ആറാം വാർഡിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താവിന് വീട് നിഷേധിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുശീല സോമൻ. റേഷൻ കാർഡിൽ എതെങ്കിലും ഒരംഗത്തിന് സ്വന്തമായി ഭൂമിയും വീടും ഉണ്ടെങ്കിൽ അവരെ കുടുംബമായി കാണണമെന്ന് ലൈഫ് മിഷൻ പറയുന്നു. 2020 ജൂലായ് മാസത്തിന് ശേഷം റേഷൻ കാർഡ് എടുത്തവരുടെ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നാണ് ലൈഫ് മിഷൻ ഉത്തരവ്. അതിനാലാണ് പരാതിയിൽ പറയുന്നയാളുടെ അപേക്ഷ പരിഗണിക്കാതിരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. പരാതിക്കാരിയുടെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡിൽ മകളുടെ പേരിലുള്ള ഭൂമിയിൽ വീടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.