
തൃശൂർ : 341 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 344 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,113 ആണ്. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,45,273 ആണ്. 5,38,990 പേരാണ് ആകെ രോഗമുക്തരായത്. ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 335 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.