മേലൂർ: പൂലാനിയിൽ ആളുകളെ കടിക്കുന്ന ഈച്ചകൾ അപടകാരികളെന്ന് പരിശോധന ഫലം. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ശേഖരിച്ച ഈച്ചകൾ ഡീർ ഫ്‌ളൈ വിഭാത്തിലുള്ളതാണെന്നാണ് കണ്ടെത്തൽ. ഇവരുടെ കോട്ടയത്തെ ലാബിൽ നടന്ന പരിശോധനയിലാണ് സ്ഥിരീകരണം. ഇതിന്റെ അന്തര ഫലങ്ങൾ ഉൾപ്പടെയുള്ള വിശദവിവരങ്ങൾ അടുത്ത ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് മേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ പറയുന്നത്. എന്നാൽ ആദ്യം പൂലാനിയിൽ മാത്രം കണ്ടെത്തിയതും ഇപ്പോൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചതുമായ പ്രാണികളുടെ പരിശോധന ഫലം അറിവായിട്ടില്ല. ഇത്തരം ഷഡ്പദങ്ങൾ ഒരു വിധത്തിലും അപകടകാരികളാകുന്നില്ലെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അങ്കലാപ്പിലായ നാട്ടുകാർ ശത്രു കീടമല്ലാത്ത ഇവയേയും വകവരുത്തുന്നുണ്ട്.