pradeep

തൃ​ശൂ​ർ​/​ഒ​ല്ലൂ​ർ​:​ ​കൂ​നൂ​ർ​ ​ഹെ​ലി​കോ​പ്റ്റർ​ ​ദു​ര​ന്ത​ത്തി​ൽ​ ​മ​രി​ച്ച​ ​ധീ​ര​സൈ​നി​ക​ൻ​ ​വ്യോ​മ​സേ​ന​യി​ലെ​ ​ജൂ​നി​യ​ർ​ ​വാ​റ​ന്റ് ​ഓ​ഫീ​സ​ർ​ ​പ്ര​ദീ​പി​ന്റെ​ ​ഭൗ​തി​ക​ശ​രീ​രം​ ​ഇ​ന്ന് ​ രാവി​ലെ 11 മണി​യോടെ ​ ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​ക്കും.​ ​ കേന്ദ്രമന്ത്രി​ വി​. മുരളീധരൻ അനുഗമി​ക്കും. കോയമ്പത്തൂരി​ൽ ​വ്യോ​മ​സേ​ന​യു​ടെ​ ​അ​ന്ത്യാ​ഞ്ജ​ലി​ ​അ​ർ​പ്പി​ച്ച​ ​ശേ​ഷം​ ​മൃതദേഹം ഇന്ന് ഉച്ചയോടെ റോ​ഡ് ​മാ​ർ​ഗം​ ​നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ​സു​ലൂ​ർ​ ​വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​പ്ര​ദീ​പി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​പ്ര​സാ​ദി​നെ​ ​അ​റി​യി​ച്ചു.
മന്ത്രിമാരായ കെ. രാജൻ, കൃഷ്ണൻകുട്ടി​ എന്നി​വർ പാലക്കാട്ട് മൃതദേഹം ഏറ്റുവാങ്ങും. ​ ​പ്ര​ദീ​പ് ​പ​ഠി​ച്ചി​രു​ന്ന​ ​പു​ത്തൂ​ർ​ ​ഗ​വ.​ ​സ്‌​കൂ​ളി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​ച്ച​ ​ശേ​ഷം​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്‌​കാ​ര​ച്ച​ട​ങ്ങു​ക​ൾ​ ​ന​ട​ക്കും.​ ​ഔ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​ ​അ​ന്ത്യ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ത്തും.​ ​പു​ത്തൂ​ർ​ ​സ്‌​കൂ​ളി​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങൾപൂ​ർ​ത്തി​യാ​യ​താ​യി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മി​നി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​അ​റി​യി​ച്ചു. സ​ർ​വീ​സ് ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഡി.​എ​ൻ.​എ​ ​സാ​മ്പി​ൾ​ ​നേ​ര​ത്തെ​ ​ശേ​ഖ​രി​ച്ച് ​വ​ച്ചി​രു​ന്ന​തി​നാ​ൽ​ ​പ്ര​ദീ​പി​ന്റെ​ ​മൃ​ത​ദേ​ഹം​ ​പെ​ട്ടെ​ന്ന് ​തി​രി​ച്ച​റി​യാ​നാ​യി.​ ​പൂ​നെ​യി​ൽ​ ​നി​ന്നു​ള്ള​ ​ഡി.​എ​ൻ.​എ​ ​സാ​മ്പി​ൾ​ ​ഡ​ൽ​ഹി​ ​ആ​ർ​മി​ ​ബേ​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​സൂ​ക്ഷി​ച്ച​ ​മൃ​ത​ദേ​ഹ​വു​മാ​യി​ ​ഒ​ത്തു​ ​നോ​ക്കി​ ​സ്ഥി​രീ​ക​രി​ച്ച​ ​ശേ​ഷ​മാ​ണ് ​ബ​ന്ധു​ക്ക​ളെ​ ​വി​വ​ര​മ​റി​യി​ച്ച​ത്.​ ​സു​ലൂ​ർ​ ​വ്യോ​മ​ത്താ​വ​ള​ത്തി​ൽ​ ​നി​ന്നും​ ​സം​സ്ഥാ​ന​ ​ഡി​ഫ​ൻ​സ് ​ഓ​ഫീ​സ​റു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​മൃ​ത​ദേ​ഹം​ ​വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​ ​വി​വ​രം​ ​അ​റി​യി​ച്ചു.​