കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിൽ സപ്ലൈകോ സൂപ്പർ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നു. എടവിലങ്ങ് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഭാഗത്തുള്ള പഞ്ചായത്ത് മാർക്കറ്റ് കെട്ടിടത്തിലാണ് സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. എടവിലങ്ങ് സെന്ററിൽ പ്രവർത്തിച്ചിരുന്ന സിവിൽ സപ്ലൈസ് കോർപറേഷന് കീഴിലുള്ള മാവേലി സ്റ്റോറാണ് സപ്ലൈകോ സൂപ്പർ സ്റ്റോറാക്കി വിപുലീകരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിക്കും. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ആദ്യവിൽപ്പന നടത്തും. വാർത്താ സമ്മേളനത്തിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ എന്നിവർ പങ്കെടുത്തു.