മാള: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഐരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 13ന് കൊടിയേറും. തിങ്കളാഴ്ച വൈകിട്ട് 7.30ന് തെക്കേടത്ത്, വടക്കേടത്ത് ക്ഷേത്രങ്ങളിൽ കൊടിയേറ്റം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ദിവസവും വൈകിട്ട് വഴിപാടായി തിരുവാതിരക്കളി നടക്കും. 15ന് തെക്കേടത്തും 18ന് വടക്കേടത്തും ക്ഷേത്രത്തിൽ ഉത്സവബലി നടക്കും. 16ന് കാർത്തിക ആഘോഷത്തിന്റെ ഭാഗമായി പത്ത് ആനകളെ അണിനിരത്തി ശീവേലിയും കാഴ്ചശീവേലിയും നടക്കും.

തുടർന്ന് കാർത്തിക ദീപക്കാഴ്ച തെളിക്കും. 20ന് രാവിലെ കൊടിയിറക്കത്തിന് ശേഷം ആറാട്ടെഴുന്നള്ളിപ്പും ആറാട്ടും നടക്കും. വാർത്താ സമ്മേളനത്തിൽ എം.പി. ശശീധരൻ, പി.പി. മുരളീധരൻ എന്നിവർ പങ്കെടുത്തു.