dog
ഫോട്ടോ:തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മനോജ്

കുന്നംകുളം: ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു. അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കുന്നംകുളം ടൗൺ, ചെറുകുന്ന്, താഴ്‌വാരം, മേഖലകളിലെല്ലാം തെരുവ് നായകൾ അലഞ്ഞ് തിരിയുന്നത് ജനജീവിതത്തിന് ഭീഷണിയാകുകയാണ്. രാത്രികാലങ്ങളിലും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ വലയുന്നത്. പലപ്പോഴും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും നായകൾ ആക്രമിക്കുന്നുണ്ട്. ഇരുചക്രവാഹനങ്ങളുടെ പുറകെ നായകൾ ഓടുന്നതും വാഹനങ്ങൾക്ക് മുമ്പിൽ ചാടുന്നതും പലപ്പോഴും അപകടം വരുത്തിവയ്ക്കുന്നു. ഒരാഴ്ച മുമ്പ് നായ സ്‌കൂട്ടറിന് കുറുകെ ചാടി ചെറുകുന്ന് സ്വദേശിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിരുന്നു. ചെറുകുന്ന് സ്വദേശി ചോലക്കൽ പറമ്പിൽ മനോജിനാണ് പരിക്കേറ്റത്. നായകളെ പിടികൂടി വന്ധ്യംകരണം ചെയ്ത് വീണ്ടും അതേ സ്ഥലത്ത് തന്നെ വിടാതെ അവയെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ സംരക്ഷണ കേന്ദ്രത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തെരുവ് നായ ശല്ല്യം നഗരസഭാ യോഗത്തിൽ നിരവധി തവണ ഉന്നയിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല.
സന്ദീപ് ചന്ദ്രൻ (വാർഡ് കൗൺസിലർ)

തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ മനോജ്.