vm-sudeeran

തൃശൂർ : കോൺഗ്രസ് നേതാവ് എന്ന നിലയിൽ സി.എൻ. ബാലകൃഷ്ണൻ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആശ്രയവും അതിലേറെ വിശ്വാസവുമായിരുന്നുവെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. തങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ അത് പരിഹരിക്കാൻ സി.എന്ന് സാധിക്കും എന്ന് ഓരോ കോൺഗ്രസ് പ്രവർത്തകനും ഉറച്ച് വിശ്വസിച്ചിരുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും, മുൻ സഹകരണമന്ത്രിയുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ 3ാം ചരമവാർഷികദിനത്തോട് അനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.

ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, ഡോ. പി.വി. കൃഷ്ണൻ നായർ, സി.എന്റെ സഹധർമ്മിണി തങ്കമണി ടീച്ചർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്ത്, എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, ഐ.പി. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

സു​ധീ​ര​ൻ​ ​ന​യി​ക്കു​ന്ന പ​ദ​യാ​ത്ര​ ​മാ​റ്റി

തൃ​ശൂ​ർ​:​ ​വി​ല​ക്ക​യ​റ്റ​ത്തി​നും,​ ​പ​ണ​പ്പെ​രു​പ്പ​ത്തി​നു​മെ​തി​രെ​ ​കോ​ൺ​ഗ്ര​സ് ​ന​ട​ത്തു​ന്ന​ ​രാ​ജ്യ​വ്യാ​പ​ക​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​വി.​എം.​ ​സു​ധീ​ര​ൻ​ ​ന​യി​ക്കു​ന്ന​ ​പ​ദ​യാ​ത്ര,​ ​ഹെ​ലി​കോ​പ്ട​ർ​ ​ദു​ര​ന്ത​ത്തി​ൽ​ ​മ​രി​ച്ച​ ​സൈ​നി​ക​ൻ​ ​എ.​ ​പ്ര​ദീ​പി​നോ​ടു​ള്ള​ ​ആ​ദ​ര​ ​സൂ​ച​ക​മാ​യി​ ​മാ​റ്റി.​ ​​ ​​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​ജി​ല്ല​യി​ലെ​ ​എ​ല്ലാ​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ക​ളു​ടെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ആ​ദ​രാ​ഞ്ജ​ലി​​ ​അ​ർ​പ്പി​ക്കും. യാ​ത്ര​ ​തി​ങ്ക​ളാ​ഴ്ച​ 4​ന് ​ന​ട​ത്തു​മെ​ന്ന് ​ഡി.​സി.​സി.​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​അ​റി​യി​ച്ചു.​