പാവറട്ടി: തോളൂർ വെൽഫെയർ ട്രസ്റ്റ് അംഗത്വ വിതരണവും ആക്ട്‌സിനുള്ള ധനസഹായ വിതരണം പൊലീസ് സേനയിൽ നിന്ന് വിരമിച്ച സി.വി. പാപ്പച്ചനെ ആദരിക്കലും ഇന്ന് വൈകീട്ട് 6 ന് പറപ്പൂർ ചന്ത പരിസരത്ത് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ അദ്ധ്യക്ഷനാകും. ആക്ട്‌സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മൽ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ട്രസ്റ്റ് മാനേജിംഗ് സ്റ്റേറ്റി സുനിൽ ജോസ് അറിയിച്ചു.