പാവറട്ടി: പൂവത്തൂർ ജെന്റിൽ മെൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഉയരത്തിൽ രാജാവായ ഗജകേസരി ചിറക്കൽ കാളിദാസന് ഗജരാജപട്ടം സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ ഒൻപതരക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഗജരാജപട്ടം സർപ്പിക്കും. ചിറക്കൽ ഭഗവതി ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ പുലിയന്നുർ കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ ജന്റിൽമേൻസ് ക്ലബ് ഭാരവാഹികളായ ജെയിംസ് ആന്റണി, ഒ.ജെ. ഷാജൻ, അഡ്വ. പി. ടി. ഫ്രാൻസിസ്, ബാബു ആന്റണി, പി.കെ. ബാബു എന്നിവർ പങ്കെടുത്തു.