cc
അന്തരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ചേർപ്പ് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം.

ചേർപ്പ്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ചേർപ്പ് ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമ്മാണത്തിൽ വിജലൻസ് അന്വേഷണം വേണമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ ആവശ്യപ്പെട്ടു. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് എം.എൽ എ ഇക്കാര്യം ആവശ്യപ്പെട്ടത്. സ്‌കൂളിൽ പുതുക്കി നിർമ്മിച്ച കവാടത്തിന്റെ ചുറ്റുമതിൽ ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. അതിനാൽ ഇവ അന്തരാഷ്ട്ര നിലാവരത്തിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത സ്ഥിതിയിലുമാണ്. നിരവധി തവണ നിർമ്മാണ ഉദ്യോഗസ്ഥരോട് കെട്ടിടത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ലായെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുനഃപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ എം.എൽ.എ ഗീത ഗോപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ചേർപ്പ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ, വി.ജി. വനജകുമാരി, സുജീഷ കള്ളിയത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.