 
ചാവക്കാട്: തൃശൂർ വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ യു.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ചാവക്കാടിന്റെ ചരിത്രമെഴുതി ശ്രദ്ധേയ നേട്ടം കൈവരിച്ച ചാവക്കാട്ടുകാരി ഫാത്തിമ സൂനിയെ എസ്.എഫ്.ഐ ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. എസ്.എഫ്.ഐ ചാവക്കാട് വെസ്റ്റ് എൽ.സി. സെക്രട്ടറി സഹൃദയകുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.യു. ജാബിർ, ചാവക്കാട് ഏരിയ കമ്മിറ്റി അംഗം മായ, മണത്തല സൗത്ത് യൂണിറ്റ് സെക്രട്ടറി ഷാദ് നാസർ എന്നിവർ പങ്കെടുത്തു.