കുതിരാനിൽ ഇന്നലെ വൈകീട്ട് അനുഭവപ്പെട്ട ഗതാഗതകുരുക്ക്.
തൃശൂർ: കുതിരാനിൽ വൈകുന്നേരങ്ങളിൽ വീണ്ടും ഗതാഗതക്കുരുക്ക്. വഴുക്കുമ്പാറ മുതൽ ടണൽ പിന്നിടും വരെയാണ് കുരുക്ക് അനുഭവപ്പെട്ടത്. ഇന്നലെ വൈകീട്ട് ഏതാണ്ട് ഒരു മണിക്കൂർ കുരുക്കുണ്ടായി. കുറെ വാഹനങ്ങൾ കുതിരാൻ ക്ഷേത്രം റോഡിലൂടെയാണ് കടന്ന് പോയത്. വൈകുന്നേരങ്ങളിൽ തിരക്ക് കൂടുന്നതിന് അനുസരിച്ച് ഇരുവശത്തേക്കുമുള്ള ഗതാഗതം സുഗമമായി നടക്കുന്നില്ല. ടണലിലെത്താനുള്ള റോഡിന്റെ വീതിക്കുറവാണ് കാരണം. റോഡിന് നടുവിൽ ഡിവൈഡർ വച്ചിട്ടുമുണ്ട്. ഇവിടെ വാഹനങ്ങൾക്ക് വളരെ പതുക്കെ മാത്രമേ പോകാനാകൂ.