പാവറട്ടി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച 13 സൈനികരോടുള്ള ആദരസൂചകമായി എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറ്റാട്ടുകര കിഴക്കെത്തലയിൽ മെഴുകുതിരി കത്തിച്ച് പിടിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. സൈന്യത്തേയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കാൻ വലിയ സംഭാവന ചെയ്ത ജനറൽ റാവത്ത് കേരളത്തിൽ 2018 ൽ ഉണ്ടായ പ്രളയത്തിൽ ചെയ്ത ശക്തമായ പ്രവർത്തനങ്ങളും ആ പ്രവർത്തനങ്ങളിൽ പങ്കളിയായ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ പ്രവർത്തനങ്ങളും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അദ്ധ്യക്ഷനായി. എ.ഡി. സാജു, വർഗീസ് മാനത്തിൽ, പി.ആർ. പ്രേമൻ, കെ.പി. വിവേകൻ, കോയ പോക്കാക്കില്ലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.