11
കൂ​നൂ​രി​ലെ​ ​ഹെ​ലി​കോ​പ്റ്റ​ർ​ ​ദു​ര​ന്ത​ത്തി​ൽ​ ​മ​രി​ച്ച​ ​ജൂ​നി​യ​ർ​ ​വാ​റ​ന്റ് ​ഓ​ഫീ​സ​ർ​ ​പ്ര​ദീ​പി​ന് അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ ​മ​ക​ൻ​ ​ദ​ക്ഷി​ൺ​ ​ദേ​വ്.

തൃശൂർ: ഓടിക്കളിച്ച,​ അക്ഷരം നുകർന്ന വിദ്യാലയമുറ്റത്ത് ചേതനയറ്റെത്തിയ പ്രദീപിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പൊന്നുക്കര എൽ.പി സ്‌കൂളിലെ പ‍ഠനശേഷം പൂത്തൂർ വൊക്കേഷണൽ ഹയർ സെക്കഡറി സ്‌കൂളിലാണ് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മൃതദേഹം എത്തുന്നതിന് മുമ്പേ എല്ലാ ഒരുക്കങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിലാപയാത്രയായി പ്രദീപിന്റെ ഭൗതീക ശരീരം പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കഡറി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ എത്തിച്ചത്.

എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്ടൻ ശ്രീറാമിന്റെയും കേരള പൊലീസിന് വേണ്ടി എസ്.ഐ: കെ.കെ. മുരളീധരന്റെയും നേതൃത്വത്തിൽ ഗാർഡ് ഒഫ് ഓണർ നൽകിയാണ് ഭൗതീക ശരീരം പൊതുദർശനത്തിനായി അകത്തേക്ക് കൊണ്ടുവന്നത്. പ്രദീപിന്റെ സഹോദരൻ പ്രസാദ്, അമ്മാവൻമാരായ മുരളി, ഗോപി, സന്തോഷ് , അയൽവാസിയായ ഷാജി എന്നിവരും ഒപ്പമുണ്ടായിരുന്നു. മൂന്നു സേനാവിഭാഗങ്ങളെയും ബി.എസ്.എഫ്, എൻ.സി.സി എന്നിവയെ പ്രതിനിധീകരിച്ച് ഉയർന്ന ഉദ്യോഗസ്ഥരും എത്തിയിരുന്നു.

പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ആദ്യം ആദരാഞ്ജലി അർപ്പിച്ചത്. തുടർന്ന് സംസ്ഥാന മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കെ. രാധകൃഷ്ണൻ, ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ്, കളക്ടർ ഹരിത വി. കുമാർ, പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. എം.എൽ.എമാരായ ടി.ജെ. സനീഷ് കുമാർ, ഷാഫി പറമ്പിൽ, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, കെ.പി.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് വി.എം. സുധീരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, സി.പി.എം ജില്ലാ എം.എം. വർഗീസ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ജോൺ ഡാനിയേൽ, ഒ. അബ്ദുറഹിമാൻ കുട്ടി, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, മുൻ എം.എൽ.എ എം.പി. വിൻസന്റ് , അഡ്വ. ബി. ഗോപാലകൃഷ്ണൻ, എ. നാഗേഷ് , അഡ്വ. കെ.കെ. അനീഷ് കുമാർ, സി.എ. മുഹമ്മദ് റഷിദ്, പുത്തൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വൊക്കേഷണൽ ഹയർ സെക്കഡറി പ്രിൻസിപ്പൽ ട്രീസ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ടിനോ, ഹെഡ്മിസ്ട്രസ് ഉഷ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വേണ്ടി ടി.ജെ. സനീഷ് കുമാർ എം.എൽ.എ റീത്ത് സമർപ്പിച്ചു. പ്രസാദിന്റെ സഹപാഠികളായിരുന്ന എസ്.എസ്.എൽ.സി 2000 ബാച്ചിലെ വിദ്യാർത്ഥികളടക്കം നൂറുക്കണക്കിന് പേരാണ് പ്രിയപ്പെട്ട സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഒരു മണിക്കൂറോളം സമയം വിദ്യാലയത്തിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് പൊന്നൂക്കരയിലെ വീട്ടിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയത്. മന്ത്രി പ്രൊഫ. ആർ. ബിന്ദു വീട്ടീലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സ്‌കൂളിലെത്തിയ നേതാക്കൾ വീട്ടിലെത്തി സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് മടങ്ങിയത്.