പുതുക്കാട്: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പുതുക്കാട് യൂണിയൻതല പ്രവർത്തകയോഗം എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ ഓഫീസിൽ ചേർന്നു. പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് എം.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്‌സ് കൗൺസിൽ പുതുക്കാട് യൂണിയൻ പ്രസിഡന്റ് എം.വി. യതീന്ദ്രദാസ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ കെ.ആർ.രഘു മാസ്റ്റർ, പെൻഷണേഴ്‌സ് കൗൺസിൽ യൂണിയൻ സെക്രട്ടറി എം.കെ. നാരായണൻ, നരേന്ദ്രൻ നെല്ലായി, മണി കല്ലിക്കടവിൽ, സി.എസ്. സുരേഷ്, കെ.പി വേണഗോപാൽ, രാധ എന്നിവർ പ്രസംഗിച്ചു.