
തൃശൂർ: ബാങ്കിംഗ് മേഖലയിലുൾപ്പെടെ രാജ്യത്ത് എല്ലാ രംഗത്തും വലതുപക്ഷ നയം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് എ.ഐ.ബി.ഇ.എ ദേശീയ ജനറൽ സെക്രട്ടറി സി. എച്ച് വെങ്കടാചലം പറഞ്ഞു. എ.ഐ.ബി.ഇ.എ മുപ്പതാം സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യവത്കരണവും കുത്തകവത്കരണവുമാണ് കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്നതെന്ന് സി.എച്ച്. വെങ്കടാചലം കുറ്റപ്പെടുത്തി. രണ്ട് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രാജ്യമാകെ ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഡിസംബർ 16, 17 തീയതികളിൽ പണിമുടക്കുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. സ്വാഗതസംഘം അദ്ധ്യക്ഷൻ പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും.