anusree-doctorate

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ പണിക്കശ്ശേരി സവ്യസാചിയുടെയും തേറമ്പത്ത് ശുഭദയുടെയും മകളും റിസർച്ച് സ്‌കോളർ പ്രണവിന്റെ ഭാര്യയുമായ അനുശ്രീക്ക് എക്കണോമിക്‌സിൽ ഡോക്ടറേറ്റ്. തമിഴ്‌നാട് കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായിരുന്നു. പൊതുമുതൽ മുടക്കിയുള്ള ആരോഗ്യസുരക്ഷാ പദ്ധതികൾ, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളുടെ സാമ്പത്തിക പരിരക്ഷയിലും രോഗശാന്തിക്കായി വിവിധ മേഖലകളിൽ വർത്തിക്കുന്ന ആതുരാലായങ്ങൾ തിരഞ്ഞെടുക്കുന്നതിലും ചൊലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പാലക്കാട് ജില്ലയിൽ നടത്തിയ പഠനമായിരുന്നു ഗവേഷണ വിഷയം. ബംഗളൂരുവിലെ ക്രൈസ്റ്റ് സർവകലാശാലയിലെ എക്കണോമിക്‌സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് അനുശ്രീ.