ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ഗജേന്ദ്രമോക്ഷം ചിത്രീകരിച്ച ചുമർ ചിത്രം. ദില്ലിയിൽ സ്ഥിര താമസമാക്കിയ കെ. രാമചന്ദ്രൻ പിള്ളയും ഭാര്യ ഉഷാ ബാലയും ചേർന്നാണ് ചുമർചിത്രം ക്ഷേത്രം സോപാനത്തിൽ സമർപ്പിച്ചത്. ആറടി നീളവും നാലടി വീതിയും ഉണ്ട്. അക്രിലിക് കാൻവാസിലാണ് ചിത്രീകരണം. ഫൈൻ ആർട്‌സ് ബിരുദ വിദ്യാർത്ഥികളായ അമ്പിളി തെക്കേടത്ത്, ടി.എസ്. സനു എന്നിവരാണ് ശിൽപികൾ.